Latest NewsAutomobile

വാഹനങ്ങളിൽ വെള്ളം കയറിയാല്‍ ഇക്കാര്യങ്ങൾ ചെയ്യുക ; ഒരുപരിധിവരെ സംരക്ഷിക്കാം

വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ അകപ്പെട്ടാൽ ചുവടെ പറയുന്ന കാര്യങ്ങൾ ചെയ്യുക. വെള്ളം കയറിതിനാലുണ്ടായ തകരാറിൽ നിന്നും ഒരുപരിധിവരെ വാഹനത്തെ സംരക്ഷിക്കാൻ സാധിക്കും.

വെള്ളക്കെട്ടില്‍പ്പെട്ടു വാഹനം ഓഫായാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സ്റ്റാര്‍ട്ട് ആക്കാതെ വെള്ളക്കെട്ടിൽ നിന്നും വാഹനം നീക്കം ചെയ്യുക. എത്രയും പെട്ടെന്ന് ബാറ്ററി ടെർമിനലുകൾ മാറ്റി വർക്‌ഷോപ്പിലെത്തിച്ച  ശേഷം ഇൻഷുറൻസ് കമ്പനിക്കാരെ വിവരം അറിയിക്കുക. ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വാഹനവുമാണെങ്കിൽ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം കെട്ടിവലിച്ച് കൊണ്ട് പോകാൻ. ഇത് സാധിക്കാതെ വന്നാൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വലിച്ച് കൊണ്ട് പോകുക.

also read : തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ഒരു ഹൃദയസമ്മാനം

വെള്ളം കയറിയ വാഹനത്തിൽ രണ്ടു മൂന്നു പ്രാവശ്യം എൻജിൻ ഓയില്‍ മാറ്റി എൻജിൻ വൃത്തിയാക്കുക. എഞ്ചിൻ ഓയിൽ മാറ്റിയ ശേഷം ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തി ടയര്‍ കൈകൊണ്ട് കറക്കി ഓയിൽ എൻജിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. പതിനഞ്ചു മിനിട്ടുവരെയെങ്കിലും ഇങ്ങനെ ചെയ്യാൻ ശ്രമിക്കണം. ഓയില്‍ മുഴുവൻ മാറ്റി വീണ്ടും നിറച്ച ശേഷം ടയർ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഇത് ആവർത്തിക്കുക.എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കുക. ശേഷം എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാം എയർ ഭാഗങ്ങളും നന്നായി വൃത്തിയാക്കുക. ഇലക്ട്രിക്ക് ഘടകങ്ങള്‍ പരിശോധിച്ച് ഫ്യൂസുകൾ മാറ്റി പുതിയവ സ്ഥാപിക്കുക. ശേഷം എ‍ൻജിൻ സ്റ്റാർട്ട് ചെയ്തു 2 മിനിട്ടെങ്കിലും എഞ്ചിന്‍ ഓൺ ആക്കിയിടുക ശേഷം വാഹനം ഓടിക്കാവുന്നതാണ്

ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം

യാത്ര ചെയ്യവേ മുന്നിലുള്ള വെള്ളക്കെട്ട് മറ്റു വാഹനങ്ങൾ കടക്കുന്നതു കണ്ട് നിങ്ങളും അങ്ങനെ കടക്കാൻ കഴിവതും ശ്രമിക്കാതിരിക്കുക. ഓരോ വാഹനത്തിലെയും ഫിൽറ്ററും സ്‌നോർക്കലുമൊക്കെ വ്യത്യസ്തമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ വെള്ളം അകത്തു കടകാൻ സാധ്യതയുണ്ട്.

also read : സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് : ദീ​ര്‍​ഘ​ദൂ​ര ട്രെയിനുകൾ ഓ​ടി​ത്തു​ട​ങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button