Latest NewsIndia

വെള്ളപ്പൊക്കക്കെടുതിയില്‍ കൗതുകമായി ഇതാ ഒരു മുതലക്കാഴ്ച്ച

വെള്ളപ്പൊക്കത്തെത്തുടര്‍ന്നുള്ള ദുരിതകാഴ്ച്ചകള്‍ക്കിടയില്‍ കര്‍ണാടകയില്‍ നിന്ന് കൗതുകകരമായ ഒകു ദൃശ്യം. വെള്ളപ്പൊക്കെ ബാധിത പ്രദേശമായ ബെലഗവിയില്‍ നിന്നാണ് ഈ അപൂര്‍വ്വ കാഴ്ച്ച.

വെള്ളത്തില്‍ മുങ്ങിയ വീടിന്റെ മുകളില്‍ അഭയം തേടിയ 10 അടി നീളമുള്ള മുതലയുടെ ദൃശ്യമായിരുന്നു എല്ലാവര്‍ക്കും കൗതുകരമായത്. തിങ്കളാഴ്ച വെള്ളം ക്രമേണ കുറയാന്‍ തുടങ്ങിയപ്പോഴാണ് മുതലയെ കണ്ടെത്തിയത്. വെള്ളപ്പൊക്കക്കെടുതി മറന്ന വലിയ ജനക്കൂട്ടം അപ്രതീക്ഷിതമായെത്തിയ അതിഥിയെ കാണാന്‍ തടിച്ചുകൂടി. എത്തിയവരില്‍ ചിലര്‍ ഫോട്ടോയും വീഡിയോയും എടുത്തതോടെ മുതലച്ചിത്രം വൈറലായി.

READ ALSO: തേക്കടി ഹോംസ്‌റ്റേയിലെ ആത്മഹത്യ; യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്, ദുരൂഹതയേറുന്നു

ഞായറാഴ്ച്ച ഒഴുകിയെത്തിയ വെള്ളത്തില്‍പ്പെട്ട മുതല അജിത് സുതാര എന്നയാളുടെ വീടിന് മുകളിലാണ് അഭയം തേടിയതെന്ന് സംസ്ഥാന നോഡല്‍ ഓഫീസര്‍ ഹല്ലപ്പ പൂജാരി പറഞ്ഞു. നദീതീരത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് സുതാറിന്റെ ഫാം. ഈ ദിശയിലേക് ഒഴുകിയെത്തിയ മുതല മേല്‍ക്കൂരയിലെ ഷീറ്റില്‍ മുറുകെ പിടിച്ച് ഒഴുക്കില്‍പ്പെടാതെ കഴിയുകയായിരുന്നെന്ന് റവന്യൂ ഉദ്യോഗസ്ഥന്‍ പ്രശാന്ത് പാട്ടീലും പറഞ്ഞു.

READ ALSO: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ ആരംഭിച്ചു : മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ടും

നദീതീരത്തിന് ചുറ്റുമുള്ള എല്ലാ വീടുകളും വെള്ളത്തില്‍ മുങ്ങിയതോടെ സുതാറും കുടുംബവും ഉയര്‍ന്നതും സുരക്ഷിതവുമായ സ്ഥലത്തേക്ക് മാറിയിരുന്നു. മുതലയെ കണ്ട സുതാര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.. ഇതിനിടെ മുതല വീണ്ടും വെള്ളത്തിലേക്ക് വീണ് നീന്തി അപ്രത്യക്ഷമാകുകയും ചെയ്തു. പക്ഷേ മുതല മറഞ്ഞെങ്കിലും അവന്റെ ഫോട്ടോയും വീഡിയോയും ഇപ്പോഴും രാജ്യം മുഴുവന്‍ കാണുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button