International

പ്രതിഷേധക്കാര്‍ പ്രവേശന കവാടം തടഞ്ഞു; വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ അടച്ചു

ഹോങ്കോംഗ്: ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭകര്‍ പ്രവേശന കവാടം തടഞ്ഞതിനെ തുടര്‍ന്ന് ഹോങ്കോംഗ് എയര്‍പോര്‍ട്ട് ടെര്‍മിനലിലെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ അടച്ചു. വിമാനത്താവളത്തിലെ എല്ലാ പുറപ്പെടല്‍ പരിശോധനകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ചില വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനങ്ങളിലൊന്നാണിത്. അതേസമയം വിമാനത്താവളത്തിലെ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായി തടസ്സപ്പെട്ടുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

READ ALSO: റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി മുന്നേറി ആധാര്‍ പേയ്മെന്‍റ് സിസ്റ്റം

കഴിഞ്ഞ ദിവസം 5000ത്തോളം പേര്‍ പെട്ടെന്ന് വിമാനത്താവളത്തിലേക്ക് റാലി നടത്തിയതിനെ തുടര്‍ന്ന് എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പത്താഴ്ചയായി തുടരുന്ന പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ പൊലീസ് അക്രമം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ റാലി.

READ ALSO: നി​ങ്ങ​ളെ​യൊ​ക്കെ പോ​ലീ​സി​നെ​ക്കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യി​ക്കു​ക​യാ​ണ് വേ​ണ്ട​ത്; ബണ്ട് പൊളിച്ചില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

Tags

Post Your Comments


Back to top button
Close
Close