KeralaLatest News

നി​ങ്ങ​ളെ​യൊ​ക്കെ പോ​ലീ​സി​നെ​ക്കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യി​ക്കു​ക​യാ​ണ് വേ​ണ്ട​ത്; ബണ്ട് പൊളിച്ചില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

തൃ​ശൂ​ര്‍: ഏ​നാ​മാ​ക്ക​ല്‍ റ​ഗു​ലേ​റ്റ​ര്‍ ഫേ​സ് ക​നാ​ലി​ലെ റിം​ഗ് ബ​ണ്ട് പൂ​ര്‍​ണ​മാ​യും നീക്കം ചെയ്യാത്തതില്‍ ജ​ല​സേ​ച​ന വ​കു​പ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വിമർശനവുമായി മന്ത്രി വി എസ് സുനില്‍കുമാര്‍. അരിമ്പൂര്‍, ചാളൂര്‍, ആലപ്പാട്, അന്തിക്കാട്, കരിക്കൊടി മേഖലകളിലെ വെള്ളക്കെട്ടുകള്‍ സംബന്ധിച്ച പരാതിയെ തുടര്‍ന്ന് ഇവിടെ സന്ദർശനം നടത്തിയപ്പോഴാണ് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചത്. ബണ്ടുകള്‍ യഥാസമയം പൊളിച്ചുനീക്കാത്തതിനാലാണ്‌ ഈ മേഖലകള്‍ വെള്ളത്തിലായത് എന്നാണ് നാട്ടുകാരുടെ പരാതി. ആള്‍ക്കാരെ വെള്ളത്തിലാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എഞ്ചിനിയര്‍മാരുടെ നിരുത്തരവാദപരമായ സമീപനത്തില്‍ നിന്നുണ്ടായതാണെന്നും ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുമെന്നും മന്ത്രി ശാസിച്ചു.

Read also: ഈ സ്‌നേഹമാണെന്റെ ഊര്‍ജം; പ്രളയകാലത്തെ അനുഭവം പങ്കുവെച്ച് എറണാകുളം ജില്ലാ കളക്ടര്‍

ഈ ​ആ​ളു​ക​ള്‍ മു​ഴു​വ​ന്‍ വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ങ്ങ​ള്‍ മൂ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍​ക്കാ​ണ്. നാ​ട്ടു​കാ​രെ മു​ഴു​വ​ന്‍ വെ​ള്ള​ത്തി​ലാ​ക്കി . നി​ങ്ങ​ള്‍ ഇ​ത് ആ​ദ്യം തു​റ​ന്നി​രു​ന്നെ​ങ്കി​ല്‍ ഈ ​നി​ല​യു​ണ്ടാ​കു​മാ​യി​രു​ന്നോ? നി​ങ്ങ​ളോ​ടു ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ച്ചു​പറഞ്ഞതല്ലേ? നി​ങ്ങ​ളെ​യൊ​ക്കെ പോ​ലീ​സി​നെ​ക്കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ന്നു രാ​ത്രി​ക്കു​ള്ളി​ല്‍ ബ​ണ്ട് പൊ​ളി​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു പേ​രേ​യും സ​സ്പെ​ന്‍​ഡ് ചെ​യ്യു​മെ​ന്നും ബണ്ട് പൊളിക്കുന്നതുവരെ ഇവിടെ ഇരിക്കുകയാണെന്നും മന്ത്രി താക്കീത് നൽകി.

shortlink

Post Your Comments


Back to top button