KeralaLatest News

ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തുന്നവരോട് അഭ്യർത്ഥനയുമായി കേരള പോലീസ്

തിരുവനന്തപുരം: ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്കിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തുന്നവർ ദയവായി ഇതിൽ നിന്നൊന്നു കര കയറും വരെയെങ്കിലും കാത്തിരിക്കണമെന്നും മണ്ണിനടിയിൽ ഇനിയും നമ്മുടെ പ്രിയപ്പെട്ടവരുണ്ടെന്നും കേരള പോലീസ് വ്യക്തമാക്കുന്നു.

Read also: ദുരിതാശ്വാസ സഹായവാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ല

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തുന്നവരോട്.. ദയവായി ഇതിൽ നിന്നൊന്നു കര കയറും വരെയെങ്കിലും കാത്തിരിക്കൂ .. മണ്ണിനടിയിൽ ഇനിയും നമ്മുടെ പ്രിയപ്പെട്ടവരുണ്ട്. ഉറ്റവർക്കൊന്നു കാണാൻ അവരെ പുറത്തെത്തിക്കേണ്ടത് നമ്മുടെ എല്ലാപേരുടെയും കർത്തവ്യമാണ്. സന്ദർശകരുടെ ബാഹുല്യം അവിടങ്ങളിലെ ദുരിതാശ്വാസപ്രവർത്തനത്തെയും, ഭക്ഷണം ഉൾപ്പെടെ അവശ്യ സാധനങ്ങൾ എത്തിക്കുന്നവരെയുമൊക്കെ ഏറെ ബാധിക്കുന്നുണ്ട്. സഹകരിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button