KeralaLatest News

കനത്ത മഴയ്ക്ക് പിന്നാലെ ഈ ജില്ലകളില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസം

കോഴിക്കോട് : കനത്തമഴയ്ക്കും പ്രളയക്കെടുതിയ്ക്കും പിന്നാലെ മലയോര ജില്ലകളില്‍ േേസായില്‍ പൈപ്പിങ് പ്രതിഭാസം. കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിലെ തോട്ടക്കാട് മേഖലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ഭൂമിക്കടിയില്‍ നിന്നും മണ്ണും മണലും പൊങ്ങിവരുന്നതാണ് സോയില്‍ പൈപ്പിങ് പ്രതിഭാസം. തോട്ടക്കാട് പൈക്കാടന്‍മലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ഇതോടെ ഈ മേഖലയിലെ നാട്ടുകാര്‍ ആശങ്കയിലാണ്.

നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് കാരശ്ശേരിയിലേത്. ഇത്തരത്തില്‍ ക്വാറികളില്‍ പാറപൊട്ടിക്കുന്നത് സോയില്‍ പൈപ്പിങിന്റെ ആഘാതം കൂട്ടുമെന്ന് നേരത്തെ പഠനങ്ങളില്‍ വ്യക്തമായിരുന്നു.

പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല, സോയില്‍ പൈപ്പിങ് മൂലമുണ്ടായ ഭീമന്‍ മണ്ണിടിച്ചിലാണെന്ന് കണ്ടെത്തിയിരുന്നു. 9 സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടര്‍ ഭൂമിയാണ് ഒലിച്ചുപോയതെന്നും മണ്ണുസംരക്ഷണ വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button