Latest NewsIndia

‘ഒരാള്‍ പദ്ധതി നല്‍കുന്നു, മറ്റൊരാള്‍ നടപ്പിലാക്കുന്നു’- വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ മോദിയേയും അമിത്ഷായെയും വീണ്ടും പ്രശംസിച്ച് രജനികാന്ത്

ചെന്നൈ: വിമര്‍ശനങ്ങള്‍ കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്ന് തെളിയിച്ച് രജനികാന്ത് വീണ്ടും രംഗത്തെത്തി. രാജ്യതന്ത്രജ്ഞര്‍ എന്നാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും അദ്ദേഹം വിശേഷിപ്പിച്ചത്. ‘ഒരാള്‍ പദ്ധതി നല്‍കുന്നു, മറ്റൊരാള്‍ നടപ്പിലാക്കുന്നു’ രജനികാന്ത് ബുധനാഴ്ച പറഞ്ഞു. കശ്മീര്‍ വിഷയം സംബന്ധിച്ചുള്ള പ്രസ്താവനക്കിടെയായിരുന്നു രജനിയുടെ പ്രസ്താവന. കശ്മീര്‍ ഭീകരവാദികളുടെയും വര്‍ഗീയവാദികളുടെയും വീടായിരിക്കുകയാണ്. കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത് രാജ്യതന്ത്രത്തിന്റെ ആദ്യപടിയാണെന്നും രജനികാന്ത് പറഞ്ഞു.

READ ALSO: ഒരു രാജ്യം ഒരു ഭരണഘടന യാഥാര്‍ത്ഥ്യമായി; സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി

മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും ആണെന്നും എന്നാല്‍ ഇവരില്‍ ആരാണ് കൃഷ്ണന്‍, ആരാണ് അര്‍ജുനന്‍ എന്ന് നമുക്കറിയില്ലെന്നും പറഞ്ഞ രജനികാന്ത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രജനികാന്ത് മഹാഭാരതം ഒന്നുകൂടി വായിക്കണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ അളഗിരി പറഞ്ഞു.

READ ALSO: സ്വാതന്ത്ര്യദിന സന്ദേശം; രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്തി

ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസിയും രജനികാന്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അനുച്ഛേദം 370 ദ്ദ് ചെയ്തതിന് മോദിയെയും അമിത് ഷായെയുംകൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്നാട്ടിലെ ഒരുസിനിമാ താരം വിളിച്ചത്. അപ്പോള്‍ ഈ സാഹചര്യത്തിലെ പാണ്ഡവരും കൗരവരും ആരാണ് ?ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യമെന്നു ഒവൈസി ചോദിച്ചു.. ഈദ് ആഘോഷത്തോടനുബന്ധിച്ച് ഹൈദരാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഒവൈസി.

READ ALSO: ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി; സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button