
കോഴിക്കോട്: പ്രളയദുരിതം അനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ നിരവധി നന്മ മനസുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ത്തില്‍ പ്രധാനിയാണ് നാസര്‍ മാനു എന്ന വ്യക്തി. വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്കു സ്ഥലം വിട്ടുനല്‍കാമെന്നാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം. ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചുകൊണ്ടിട്ട വീഡിയോ നാസര്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഞാന്‍ നാസര്‍ മാനു. വയനാട്, നിലമ്പൂരിലെ അവസ്ഥ വളരെ ദയനീയമാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ചിലര്‍, അതുപോലെ വീട് നഷ്ടപ്പെട്ടവര്‍, അങ്ങനെ ഒരുപാടു പേര് വലിയ ദുരിതത്തിലാണ്. കുറ്റിപ്പുറത്ത് 10 കുടുംബത്തിനു വീട് വെയ്ക്കാനുള്ള സൗകര്യം ഞാന്‍ ചെയ്തുകൊടുക്കാം. ഏതു സംഘടന വരികയാണെങ്കിലും അവരുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുക്കാം.
അതുപോലെ പാണ്ടിക്കാട് 10 കുടുംബത്തിനു വീട് വെയ്ക്കാന്‍ സ്ഥലം കൊടുക്കാം. വെള്ളവും വൈദ്യുതിയും റോഡ് സൗകര്യവുമൊക്കെയുള്ള നല്ല സ്ഥലമാണ്.’ എന്നും നാസര്‍ പറയുന്നു.
വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ഇദ്ദേഹത്തിന്റെ നല്ല മനസിനെ പ്രശംസിച്ച് നിരവധിപേര്‍ വീഡിയോ ഷെയര്‍ ചെയ്തു.
പാവ, പെട്ട 20 കുടുബ്ബങ്ങൾക്ക് വീട് വെക്കാൻ സ്തലം ഞാന്‍ നൽകാം 9745555558. 14,,8,,2019
Posted by Nazar Maanu on Wednesday, August 14, 2019
Post Your Comments