Latest NewsInternational

കരിദിനമാചരിച്ചും മോദിയെ രൂക്ഷമായി വിമര്‍ശിച്ചും ഇമ്രാന്‍ഖാന്‍;  ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷം നടത്തുമ്പോള്‍ കടുത്ത അസഹിഷ്ണുതയില്‍ പാകിസ്ഥാന്‍ 

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്രസമൂഹത്തിന്റെ മൗനം ചോദ്യം ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇത്തരത്തില്‍ മൗനം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതമായിരിക്കും ഉണ്ടാകുക.  സ്രെബ്രെനിക്ക രീതിയില്‍ ഇന്‍ഡ്യന്‍ അധിനിവേശ കശ്മീരിലെ മുസ്ലീങ്ങളുടെ  കൂട്ടക്കൊലയ്ക്കും  വംശീയഹത്യക്കുമുള്ള അനുമതിയായിരിക്കും ആ മൗനമെന്നും ഖാന്‍ ട്വിറ്ററില്‍ വിമര്‍ശിച്ചു. ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിനിടെയായിരുന്നു അസഹിഷ്ണുത നിറഞ്ഞ  ഖാന്റെ പ്രസ്താവന.

READ ALSO; കവളപ്പാറയില്‍ മണ്ണില്‍ പുതഞ്ഞുപോയ 22 പേരുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തണം : ബന്ധുക്കള്‍ ആശങ്കയില്‍

രാജ്യമെമ്പാടും കരിദിനം ആചരിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് പ്രതികരിച്ചത്. കറുത്ത ബോര്‍ഡറുകളുമായി പത്രങ്ങളിറക്കിയും ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍  സോഷ്യല്‍ മീഡിയയിലെ ചിത്രത്തിന് പകരം കറുത്ത  സ്‌ക്വയറാക്കിയും ഇന്ത്യയോടുള്ള അടങ്ങാത്ത പ്രതിഷേധം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പതാക താഴ്ത്തികെട്ടി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയെ  പിന്തുണയ്ക്കുന്ന ആയിരത്തിലധികം പേര്‍ പാകിസ്ഥാന്‍ അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലൂടെ മാര്‍ച്ച് നടത്തി. കറുത്ത പതാകകള്‍ പിടിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയായിരുന്നു അവരുടെ പ്രകടനം.

READ ALSO: ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് ഇങ്ങനെ

‘ ഇന്ത്യന്‍ അധിനിവേശ കശ്മീരില്‍   12 ദിവസത്തെ കര്‍ഫ്യൂ, ഇതിനകം ആവശ്യത്തിലധികം  സൈനികവല്‍ക്കരിക്കപ്പെട്ട അധിനിവേശ പ്രദേശത്ത് അധികമായി  സൈനികരുടെ സാന്നിധ്യം, ആര്‍എസ്എസ് ഗുണ്ടകളെ അയയ്ക്കല്‍, ആശയവിനമയം പൂര്‍ണായും റദ്ദാക്കല്‍.. ഗുജറാത്തില്‍ മോദിനടത്തിയ മുസ്ലീ വംശീയ ഉന്മൂലനം ഉദാഹരണമാക്കി..എന്നിങ്ങനെ ് ഇമ്രാന്‍ഖാന്‍ നടത്തിയ ട്വീറ്റ് ഇന്ത്യയോടുള്ള തീവ്രമായ പ്രതിഷേധം പ്രകടമാക്കുന്നതായിരുന്നു.

READ ALSO: ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി; സ്‌കൂള്‍ മാനേജ്‌മെന്റിന് ക്ഷുഭിതനായ മന്ത്രിയുടെ താക്കീത്

ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കി കശ്മീരിനെ രണ്ടായി വിഭജിച്ചുള്ള തീരുമാനമെടുത്ത ഓഗസ്റ്റ് 5 മുതല്‍ ന്യൂഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുയാണ്. മാറ്റങ്ങളെ നിയമവിരുദ്ധമെന്ന് ഇസ്ലാമാബാദ് അപലപിക്കുകയും അതിന്റെ മറുപടിയായി നയതന്ത്രത്തെ തരംതാഴ്ത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button