Latest NewsIndiaInternational

കറാച്ചിയിലേക്കുള്ള താര്‍ എക്സ്‍പ്രസിന്‍റെ സര്‍വ്വീസ് റദ്ദാക്കി ഇന്ത്യ

ഡൽഹി : താര്‍ എക്സ്‍പ്രസിന്‍റെ സര്‍വ്വീസ് റദ്ദാക്കി ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജസ്ഥാനിലെ ജോധ്പൂരിനെയും പാക്കിസ്ഥാനിലെ കറാച്ചിയേയും ബന്ധിപ്പിക്കുന്ന താര്‍ എക്സ്പ്രസ് സര്‍വ്വീസ് നടത്തില്ലെന്നും ഇന്നത്തെ സര്‍വ്വീസ് ഉള്‍പ്പെടെ റദ്ദാക്കിയതായും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

Also read : കാശ്മീര്‍ : പാക് പഞ്ചാബ് പ്രവിശ്യയിലെ റോഡുകളുടെയും പാര്‍ക്കുകളുടെയും പേരുകള്‍ കൂട്ടത്തോടെ മാറ്റി പാക്കിസ്ഥാന്‍

കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് 9 തിന് ജോധ്പൂരിലേക്കുള്ള സര്‍വ്വീസ് പാക്കിസ്ഥാന്‍ റദ്ദാക്കിയിരുന്നു. വെളളിയാഴ്ചതോറും ജോധ്പൂരില്‍ നിന്നും കറാച്ചിയിലേക്ക് സര്‍വ്വീസ് നടത്തുന്ന താര്‍ എക്സ്പ്രസ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യ റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button