KeralaLatest News

തിരുവനന്തപുരം-ഡല്‍ഹി പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം•യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക വണ്‍വേ ട്രെയിന്‍ സര്‍വീസ് നടത്തും. ആഗസ്റ്റ്‌ 17 വൈകുന്നേരം 7.15 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നം.06095) ആഗസ്റ്റ്‌ 19 വൈകുന്നേരം 4.55 ന് ഹസ്രത് നിസാമുദ്ദീനിലെത്തിച്ചേരും.

ALSO READ: സംസ്ഥാനത്ത് ട്രെയിന്‍-ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌, മംഗളൂരു, ഉടുപ്പി. കാര്‍വാര്‍, മഡ്ഗാവ്, സാവന്ത്‌വാഡി റോഡ്‌, രത്നഗിരി, പനവേല്‍, വസായ് റോഡ്‌, വഡോദര ജംഗ്ഷന്‍, കോട്ട ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.

ഒരു സെക്കന്‍ഡ് എ.സി, 5 തേഡ് എ.സി, 9 സ്ലീപ്പര്‍ ക്ലാസ്, 2 ജനറല്‍ സിറ്റിംഗ് കോച്ചുകള്‍ ട്രെയിനില്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button