KeralaLatest News

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു : ഡ്രൈവര്‍ക്കും എട്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു

മണ്ണഞ്ചേരി: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് ഡ്രൈവര്‍ക്കും എട്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെ 8.30നാണു അപകടമുണ്ടായത്. മണ്ണഞ്ചേരിയിൽ നിന്നും മുഹമ്മ കെഇ കാർമ്മൽ വിദ്യാർത്ഥികളുമായി മുഹമ്മയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് മുന്നിൽ കാവുങ്കൽ പികെ കവലയ്ക്ക് വടക്ക് വെച്ച് ബൈക്ക് യാത്രികൻ പെട്ടെന്ന് വെട്ടിച്ചു ഓട്ടോയ്ക്ക് കുറുകെ എടുത്തു. ഇയാളെ രക്ഷിക്കുന്നതിനിടെ ഓട്ടോ റോഡിന് സൈഡിലേക്ക് മറിയുകയായിരുന്നു. കുട്ടികളുടെയും ഓട്ടോ ഡ്രൈവറുടെയും കൈകാലുകൾക്കാണ് പരിക്ക്. വരെ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

Also read: വാക്കേറ്റത്തിനിടെ കൂട്ടുകാരിയുടെ ചുണ്ട് കടിച്ചുമുറിച്ച യുവതിക്ക് ശിക്ഷ വിധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button