Latest NewsKerala

കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പ് : കോഴിക്കോട് നഗരത്തില്‍ പോലീസിന്‍റെ സുരക്ഷാ പരിശോധന

കോഴിക്കോട്: നഗരത്തില്‍ പോലീസിന്‍റെ സുരക്ഷാ പരിശോധന. കേന്ദ്ര ഇന്‍റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. കോഴിക്കോട് നഗരത്തിലെ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് എന്നിങ്ങനെ തിരക്കേറിയ ഇടങ്ങളിലാണ് ബോംബ് സ്ക്വാഡും പോലീസും സംയുകതമായി പരിശോധന നടത്തിയത്. രാജ്യത്തെ നഗരങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു സുരക്ഷാ പരിശോധനയെന്ന് സിറ്റി പൊലീസ് അറിയിച്ചു.

Also read : നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി നടത്തുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി തോമസ് ഐസക്

shortlink

Related Articles

Post Your Comments

Related Articles


Back to top button