KeralaLatest News

ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവം : ദുരൂഹത മാറ്റാന്‍ സിബിഐ എത്തുമെന്ന് സൂചന

തിരുവനന്തപുരം : ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് സി.ബി.ഐ. അന്വേഷണത്തിനു സാധ്യത. സംഭവത്തില്‍ പോലീസിന്റെ മനഃപൂര്‍വമുള്ള വീഴ്ചയും ആരോപണവിധേയമായ പശ്ചാത്തലത്തിലാണ് കേസ് കേസ് സിബിഐയ്ക്ക് വിടാന്‍ ആലോചനയുള്ളത്. അതേസമയം, സി.ബി.ഐ. അന്വേഷണത്തോടു സര്‍ക്കാരിനും സി.പി.എം. സംസ്ഥാനനേതൃത്വത്തിനും വിയോജിപ്പില്ലെന്നാണു സൂചന. ആരുടെ ഭാഗത്തുനിന്നായാലും ഗൂഢാലോചനയുണ്ടെങ്കില്‍, അന്വേഷിക്കണമെന്നാണു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാട്.

Read also : മാധ്യമപ്രവർത്തകന്റെ മരണം: സംഭവ ദിവസം ശ്രീറാം വന്നത് മദ്യവും, മയക്കുമരുന്നും ഒഴുകുന്ന നിശാ പാർട്ടിയിൽ നിന്നോ? പൊലീസ് ബോധപൂർവം മറച്ചുവെയ്ക്കുന്നത് നിരവധി ദുരൂഹതകള്‍

കേസില്‍ പോലീസിന്റെ അനാസ്ഥയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഭവത്തെക്കുറിച്ചും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശ്രീറാമിന്റെ പശ്ചാത്തലത്തെക്കുറിച്ചും കേന്ദ്ര രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു സംബന്ധിച്ചു സി.ബി.ഐ. ഇന്റലിജന്‍സ് വിഭാഗവും അന്വേഷണമാരംഭിച്ചു. അപകടത്തിലേക്കു നയിച്ച സാഹചര്യങ്ങളിലും തുടര്‍നടപടികളിലുമാണു ദുരൂഹതയുള്ളത്.

Read Also : ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല, ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക്

തലസ്ഥാനത്തെ പ്രധാനവീഥിയില്‍ നടന്ന അപകടമായിട്ടും അതിനിരയായ ആളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണു പോലീസ് ഭാഷ്യം. അപകടസമയത്തു ശ്രീറാം മദ്യപിച്ചിരുന്നോയെന്നതു സംബന്ധിച്ചു പരസ്പരവിരുദ്ധമായ മൊഴികളാണുള്ളത്. ശ്രീറാം ഡ്രൈവിങ് സീറ്റില്‍ മാറിക്കയറിയതിനെക്കുറിച്ചും നൂറിലേറെ കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചതിനെക്കുറിച്ചും സംശയങ്ങളേറെ. വി.വി.ഐ.പി. വീഥിയിലെ 11 സി.സി. ടിവി ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ലെന്നതും കേസ് വളരെ സംശയത്തിന്റെ നിഴലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button