Latest NewsKerala

16 ഇടത്തുണ്ടായ ഉരുള്‍പൊട്ടല്‍ മിക്കതും മരുതുംകാട് ക്വാറിക്ക് സമീപത്ത്; സിപിഐ നേതാവ് സുരേഷ് രാജിന്റെ വെളിപ്പെടുത്തല്‍

കല്ലടിക്കോടന്‍ മലയോര മേഖലയെ ഭീതിയുടെ തുരുത്താക്കി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കൃഷിയിടത്തിലും വനമേഖലയിലുമായി 16 ഇടത്തുള്ള സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടല്‍ മിക്കതും മരുതുംകാട് ക്വാറിക്ക് സമീപത്താണെന്നും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തണമെന്നും സിപിഐ ജില്ലാ സെക്രെട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു.

READ ALSO: പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടന്‍; കടകംപള്ളി സുരേന്ദ്രൻ

മണ്ണാര്‍ക്കാട് താലൂക്കില്‍ ഉരുള്‍പൊട്ടല്‍ കനത്തനാശം വിതച്ച കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്ബുകളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി, സമീപ വാസികളുടെ ജീവിത സുരക്ഷക്ക് പ്രാധാന്യം കൊടുക്കണമെന്നും സുരേഷ് രാജ് പറഞ്ഞു.

READ ALSO: പെണ്‍വാണിഭ സംഘം പിടിയില്‍: വിദേശ യുവതികളെ രക്ഷപ്പെടുത്തി

മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പലരും തലനാരിഴയ്ക്കാണ് അപകടങ്ങളില്‍ നിന്നു രക്ഷപ്പെട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു. പശുക്കളടക്കമുള്ള വളര്‍ത്തു മൃഗങ്ങള്‍ ഒഴുകിപ്പോയി. കരിമല, മൂന്നേക്കര്‍ വന-തോട്ടം പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലിന്റെ പാച്ചില്‍ അവസാനിച്ചത് മിക്കയിടത്തും ജനവാസ മേഖലകളിലാണ്.

READ ALSO: നടുറോഡില്‍ യുവാക്കളുടെ ബൈക്കഭ്യാസപ്രകടനം : രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button