Latest NewsInternational

130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഭൂട്ടാന് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭൂട്ടാന്‍ : 130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഭൂട്ടാന് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായതിനുശേഷം രണ്ടാം തവണയും ഭൂട്ടാന്‍ സന്ദര്‍ശിയ്ക്കാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാന്‍ സന്ദര്‍ശനവേളയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍.

Read Also : കാശ്മീര്‍ പ്രശ്‌നം : പാകിസ്ഥാനെ യു.എന്‍ കൈവിട്ടതോടെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ : അവസാനശ്രമമെന്നോണം അന്താരാഷ്ട്ര കോടതിയെ സമീപിയ്ക്കാന്‍ നീക്കം

ഭൂട്ടാന്റെ വികസനത്തിന് ഇന്ത്യ വലിയ സ്ഥാനംവഹിയ്ക്കുമെന്നും അദ്ദേഹം ഭൂട്ടാന്‍ ജനതയ്ക്ക് ഉറപ്പ് നല്‍കി. ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതികളില്‍ തുടര്‍ന്നും ഇന്ത്യയുടെ സഹകരണം ഉണ്ടായിരിയ്ക്കും. ഭൂട്ടാനൊപോലൊരു രാജ്യത്തിന്റെ സഹകരണവും സൗഹൃദബന്ധവുമാണ് ഇന്ത്യ ആഗ്രഹിയ്ക്കുന്നത്. ഭൂട്ടാന്റെ വികസനത്തിന് ഇന്ത്യ തീര്‍ച്ചയായും പങ്ക്വഹിയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനില്‍ എത്തിയത്. ഭൂട്ടാനിലെ പാരോ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടോ ട്‌ഷെറിങ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാംവട്ട സന്ദര്‍ശനമാണ് ഭൂട്ടാനിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button