Latest NewsInternational

വിവാഹമണ്ഡപത്തില്‍ ചാവേര്‍ ബോംബ്​ ​സ്​ഫോടനം; നിരവധി മരണം

കാബൂള്‍: അഫ്​ഗാനിസ്​താന്‍ തലസ്ഥാനമായ കാബൂളിലെ വിവാഹമണ്ഡപത്തിലുണ്ടായ ചാവേര്‍ സ്​ഫോടത്തില്‍ 40 മരണം. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം 10.40ഓടെയാണ്​ ബോംബ്​ സ്​ഫോടനമുണ്ടായത്​. ഷഹര്‍–ഇ ദുബായ് ഹാളിലാണ് സ്ഫോടനം ഉണ്ടായത്. സൽക്കാരത്തിൽ ഇരുനൂറ് പേരോളം ഉണ്ടായിരുന്നതായാണ് സൂചന. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read also: സ്‌ഫോടകവസ്തു ശരീരത്തില്‍ കെട്ടിവെച്ച് പോക്‌സോ കേസ് പ്രതി, കോടതിയിലേക്ക് പോകുന്നതിനിടെ ബസില്‍ വെച്ച് സ്‌ഫോടനം; ഒടുവില്‍ സംഭവിച്ചത്

10 ദിവസങ്ങള്‍ക്ക്​ മുൻപ്​ കാബൂള്‍ പൊലീസ്​ സ്​റ്റേഷന്​ മുന്നിലും ഇത്തരത്തിൽ ചാവേര്‍ ബോംബാക്രമണം ഉണ്ടായിരുന്നു. അന്ന്​ നടന്ന സ്​ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button