News

സംസ്ഥാനത്ത് എലിപ്പനി ഭീതി; രണ്ട് മരണം, 120 പേര്‍ക്ക് രോഗബാധയുള്ളതായി സംശയം

പ്രളയഭീതി തുടരുന്ന സംസ്ഥാനത്ത് എല്ലിപ്പനി ബാധിച്ച് രണ്ട് മരണം. 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 120 പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നു. പ്രളയാനന്തര പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എലിപ്പനിയെ തടയുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 17 മുതല്‍ ശനിയാഴ്ചകളില്‍ ഡോക്സി-ഡേ ആചരിച്ച് വരികയാണ്. മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.

ALSO READ: വിവാഹമണ്ഡപത്തില്‍ ചാവേര്‍ ബോംബ്​ ​സ്​ഫോടനം; നിരവധി മരണം

കലക്ടറേറ്റിലെ ഡോക്‌സി സെന്ററിനു പുറമേ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലും എലിപ്പനി പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. വയനാട് കലക്ടറേറ്റിലും ഡോക്‌സി കോര്‍ണര്‍ ആരംഭിച്ചിട്ടുണ്ട്. എലിയുടെ മൂത്രത്തില്‍ കൂടി ജലത്തില്‍ കലരുന്ന രോഗാണ് ചെറിയ പോറലുകള്‍, മുറിവുകള്‍, മൃദുലമായ ത്വക്ക് തുടങ്ങിയവ വഴിയാണ് മനുഷ്യശരീരത്തില്‍ കടക്കുന്നത്. കടുത്ത പനി, ക്ഷീണം, തലവേദന, മസിലുകളുടെ വേദന, വിറയല്‍, മൂത്ര തടസം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.

ALSO READ:  മധ്യപൂർവദേശത്തെ ആദ്യത്തെ ദിനോസർ ലേലം ദുബായില്‍; വില കോടിക്കണക്കിന്

shortlink

Related Articles

Post Your Comments

Related Articles


Back to top button