Latest NewsKerala

പുത്തുമല ഉരുള്‍പൊട്ടല്‍: വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. പുത്തുമലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലില്‍ ഒരാളെപ്പോലും കണ്ടെത്താനായിരുന്നില്ല. കവളപ്പാറയില്‍ ഉപയോഗിക്കുന്ന ജിപിആര്‍ സംവിധാനം പുത്തുമലയില്‍ ഉപയോഗിക്കാനും ആലോചന നടന്നു കൊണ്ടിരിക്കവെയാണ് ഈ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ: ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റുചെയ്തതിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

ദുരന്തം നടന്നതിന്റെ ഒന്നര കിലോമീറ്റര്‍ അകലെ പാറകള്‍ക്ക് ഇടയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം ഉണ്ടായിരിക്കുന്നത്. ആരുടെതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവില്‍ മൃതദേഹം പുറത്തെടുക്കാനാവുന്ന അവസ്ഥയിലല്ല. വിദഗ്ധ സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചു വരികയാണ്. എന്‍.ഡി.ആര്‍.എഫ്. ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇനി ആറ് പേരെയാണ് പുത്തുമലയില്‍ നിന്ന് കണ്ടെത്താനുള്ളത്.

ALSO READ: ഹരിയാനയിൽ കോൺഗ്രസിനെ വെല്ലുവിളിച്ചു ഹൂഡമാർ : സോണിയയുടെ രണ്ടാം വരവിലെ ആദ്യ വെല്ലുവിളി – മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button