Latest NewsIndia

വിമാനത്തിൽ തീ : അടിയന്തരമായി നിലത്തിറക്കി

ന്യൂ ഡൽഹി : തീ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. എയർ ഇന്ത്യയുടെ ന്യൂ ഡൽഹി – ജയ്‍പൂർ അലയൻസ് എയർ(9X 643) വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

Also read : 233 യാത്രക്കാരുമായി പറന്ന റഷ്യന്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പക്ഷിയിടിച്ച് തകര്‍ന്നു; പിന്നീട് സംഭവിച്ചത്

നോസ് ലാൻഡിംഗ് ഗിയറിലെ തകരാറുൾപ്പടെ ചില യന്ത്രത്തകരാറുകളുള്ളതിനാലാണ് വിമാനം അടിയന്തരമായി തിരികെ ഇറക്കേണ്ടി വന്നതെന്നും വിമാനത്തിൽ തീ പടരാതെയിരിക്കാനുള്ള നടപടി സ്വീകരിച്ചെന്നും എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button