Latest NewsIndia

മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു

ലഖ്‌നൗ: മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന ഭാര്യയോട് ഭർത്താവ് ചെയ്‌തത്‌ കൊടും ക്രൂരത . ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. യു.പിയിലെ ശ്രാവസ്തി ജില്ലയില്‍ സയീദ(22)​യാണ് മരിച്ചത്. അഞ്ച് വയസുള്ള മകള്‍ നോക്കി നില്‍ക്കയായിരുന്നു ഈ ക്രൂരകൃത്യം നടന്നത്.

Also read :മുത്തലാഖ് നിരോധിക്കാത്തതിനു പിന്നിലുണ്ടായിരുന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ

യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്നും ഇതിന് പിന്നാലെ യുവതി പോലീസിനെ സമീപിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതിരുന്ന പോലീസ് ഭര്‍ത്താവിനൊപ്പം തുടരാനും ആഗസ്റ്റ് 15 ന് ഇരുവരോടും സ്‌റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടു. എന്നാൽ തന്റെ വീട്ടില്‍ ഇനി തുടരാന്‍ അനുവദിക്കില്ലെന്നും വീട് വിട്ട് പോകണമെന്നും ഇയാൾ സയീദയോട്‌ ആവശ്യപ്പെട്ടു. യുവതി അതിന് തയ്യാറായില്ല. ഇതിന് പിന്നാലെയായിരുന്നു സയീദയെ കൊലപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിൽ സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button