Latest NewsIndia

എ.ബി.വി.പി-എസ്.എഫ്.ഐ സംഘര്‍ഷം: ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം•തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജില്‍ എ.ബി.വി.പി-എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ എസ്.എഫ്.എ നേതാവിന് പരിക്കേറ്റു. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും ആറ്റിങ്ങല്‍ ഏര്യാ പ്രസിഡന്റുമായ വിഷ്ണു രാജിനാണ് തലക്ക് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: പത്തനംതിട്ട ജില്ലാ സമ്മേളനം; എസ്.എഫ്.ഐക്ക് എതിരെ വിമർശന സ്വരങ്ങൾ

പഠനം പൂര്‍ത്തിയാക്കിയ വിഷ്ണുരാജ് തിങ്കളാഴ്ച പകല്‍ 1.30ന് പരീക്ഷ എഴുതുന്നതിന് എത്തിയപ്പോള്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നു ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close