Latest NewsIndiaTechnology

ടെലികോം മേഖലയിൽ വന്‍ തിരിച്ചടി : ഐഡിയയ്ക്കും വോഡഫോണിനും11 ലക്ഷത്തോളം വരിക്കാരെ നഷ്ടമായി

വന്‍ തിരിച്ചടി നേരിട്ട് രാജ്യത്തെ ടെലികോം മേഖല. ജൂണ്‍ മാസത്തിലെ ട്രായിയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വരിക്കാരുണ്ടായിരുന്ന വോഡഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 30 ദിവസത്തിനിടെ 11.45 ലക്ഷം വരിക്കാരെ നഷ്ടമായി. ഭാരതി എയര്‍ടെല്ലിനാകട്ടെ 29,883 വരിക്കാരെയാണ് നഷ്ടമായത്. ജിയോയും ബിഎസ്എന്‍എല്ലും മാത്രമാണ് വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചുനിന്നത്.

Also read : ഇന്‍സ്റ്റാഗ്രാമിനും വാട്ട്സ്ആപ്പിനും ‘പുതിയ പേരുകള്‍’ : ഫെയ്‌സ്ബുക്ക് വക്താവ് വെളിപ്പെടുത്തുന്നു

ചില ടെലികോം കമ്പനികള്‍ ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ പ്രതിമാസ റീചാര്‍ജ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ പ്രതിമാസം റീചാര്‍ജ് ചെയ്യേണ്ടതില്ല. ഇതോടെയാണ് ഐഡിയ-വോഡഫോണ്‍, എയര്‍ടെല്‍, എംടിഎന്‍എല്‍, ടാറ്റ ടെലി തുടങ്ങി കമ്പനികള്‍ക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വന്നത്. 116.54 കോടിയാണ്.രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം

shortlink

Related Articles

Post Your Comments

Related Articles


Back to top button