Latest NewsIndia

അഫ്ഗാൻ ഭീകരർ മ​ധ്യ​പ്ര​ദേ​ശിൽ, എ​ട്ടു ജി​ല്ല​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ഭോ​പ്പാ​ല്‍: ഭീ​ക​ര​രു​ടെ സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ എ​ട്ടു ജി​ല്ല​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​താ നി​ര്‍​ദേ​ശം. ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. വ​ട​ക്കു​കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കു​നാ​ര്‍ പ്ര​വി​ശ്യ​യി​ല്‍​നി​ന്നു​ള്ള ഒ​രു ഭീ​ക​ര​ന്‍റെ രൂ​പ​രേ​ഖ പോ​ലീ​സ് ത​യാ​റാ​ക്കി. ഇ​ത് എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ചെ​ക്ക് പോ​സ്റ്റു​ക​ളി​ലേ​ക്കും അ​യ​ച്ച​താ​യി ഝാ​ബു​വ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് വി​നീ​ത് ജെ​യി​ന്‍ അ​റി​യി​ച്ചു.

അ​ഫ്ഗാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ നാ​ല് ഭീ​ക​ര​രാ​ണ് സം​സ്ഥാ​ന​ത്ത് ക​ട​ന്ന​താ​യി ക​രു​തു​ന്ന​ത്. ഇ​വ​ര്‍​ക്കാ​യി പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. നേ​ര​ത്തെ ഇ​വ​ര്‍ ഗു​ജ​റാ​ത്തി​ലും രാ​ജ​സ്ഥാ​നി​ലു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.ഭീ​ക​ര​ര്‍ രാ​ജ്യ​ത്ത് ക​ട​ന്ന​ത് ഏ​തു​വ​ഴി​യാ​ണെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഗു​ജ​റാ​ത്തു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ഝാ​ബു​വ, അ​ലി​രാ​ജ്പൂ​ര്‍, ധാ​ര്‍, ബ​ര്‍​വാ​നി ജി​ല്ല​ക​ളി​ലും രാ​ജ​സ്ഥാ​നു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ര​ത്‌​ലം, മ​ന്‍​സോ​ര്‍, നീ​മു​ച്ച്‌, അ​ഗ​ര്‍​മാ​ള്‍​വ എ​ന്നീ ജി​ല്ല​ക​ളി​ലു​മാ​ണ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​ത്.

ഭീ​ക​ര​ര്‍ രാ​ജ്യ​ത്ത് ക​ട​ന്ന​ത് ഏ​തു​വ​ഴി​യാ​ണെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button