News

ഓമനക്കുട്ടന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ക്ക് വധഭീഷണിയെന്ന് പരാതി

ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഓമനക്കുട്ടന്‍ കഴിഞ്ഞ ദിവസം കലക്​ടറോട്​ ആവശ്യപ്പെട്ടിരുന്നു.

ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്ബിലെ പണപ്പിരിവ് എന്ന നിലയില്‍ വീഡിയോ പകര്‍ത്തിയ യുവാവിന് നേരെ വധഭീഷണിയെന്ന് പരാതി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് വി വി ഗ്രാം കോളനിയിലെ വി മനോജിന് നേര്‍ക്ക് വധഭീഷണിയുണ്ടെന്ന് മാതാവ് പത്മാക്ഷി പറയുന്നു.അജ്ഞാത വ്യക്തി നേരിട്ടെത്തി ഭീഷണി മുഴക്കിയെന്നാണ് ഇവര്‍ പറയുന്നത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കാനാണ് ശ്രമമെന്നും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ സത്യാവസ്ഥ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അധികാരകള്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഓമനക്കുട്ടന്‍ കഴിഞ്ഞ ദിവസം കലക്​ടറോട്​ ആവശ്യപ്പെട്ടിരുന്നു.

തെക്ക് പഞ്ചായത്തിലെ മറ്റൊരു കോളനിയായ വിവിഗ്രാമില്‍ താമസിക്കുന്ന പത്മാക്ഷിയോടൊപ്പം മറ്റു നാലു കുടുംബങ്ങള്‍ കൂടി കമ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ താമസത്തിനെത്തിയിരുന്നു. ആദ്യമായാണ് ഇവര്‍ ഈ ക്യാമ്പിൽ അന്തേവാസികളായെത്തുന്നത്​. മറ്റു കുടുംബങ്ങളോടൊപ്പം വീട്ടിലേക്ക്​ മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് വൈദ്യുതി ചാര്‍ജ് നല്‍കുന്നതിനായി ഓമനക്കുട്ടന്‍ അമ്മയോട്​ പിരിവു ചോദിച്ചത്​. ഇത്​ മനോജ് ഫോണില്‍ പകര്‍ത്തിയതാണ് പിന്നീട്​ സാമൂഹമാധ്യമങ്ങളില്‍ പടര്‍ന്നത്​.

ക്യാമ്പിലുണ്ടായ ദുരനുഭവം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണ് മനോജ് പറയുന്നത്. സര്‍ക്കാരിനോടും, ഓമനക്കുട്ടനോടും വിദ്വേഷമില്ല. അമ്മയോട് പിരിവ് ചോദിച്ചപ്പോഴാണ് ദൃശ്യം പകര്‍ത്തിയത്. ഇത് പ്രചരിപ്പിച്ചത് എങ്ങനെയാണെന്നും, മറ്റാരെങ്കിലും ദൃശ്യം പകര്‍ത്തിയിട്ടുണ്ടോ എന്നും അറിയില്ല. വില്ലേജ് അധികൃതരെ ഈ ദൃശ്യം കാണിച്ച്‌ പിരിവ് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button