Latest NewsIndiaInternational

ട്രംപ് -മോദി ഫോൺ ചർച്ച , അതിർത്തി കടന്നുള്ള പാകിസ്താന്റെ ഭീകരാക്രമണം വിഷയം : നെഞ്ചിടിപ്പോടെ പാകിസ്ഥാൻ

അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിച്ചാല്‍ മാത്രമേ സമാധാനം സാധ്യമാകുകയുള്ളൂ

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ സംഭാഷണം നടത്തി. 30 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും, മേഖലയിലെ ചില നേതാക്കള്‍ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ച വിഷയമായതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിച്ചാല്‍ മാത്രമേ സമാധാനം സാധ്യമാകുകയുള്ളൂവെന്നും ഭീകരവാദങ്ങളും ആക്രമണങ്ങളുമില്ലാത്ത പരിതസ്ഥിതി സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്നും ട്രംപുമായുള്ള സംഭാഷണത്തിനിടെ മോദി വ്യക്കമാക്കി.

30 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളെക്കുറിച്ച്‌ ട്രംപിനെ ധരിപ്പിക്കുകയും ചെയ്തുു. ഭീകരതയോട് വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച മോദി പട്ടിണി, നിരക്ഷരത, രോഗങ്ങള്‍ എന്നിവയെ നേരിടാന്‍ ആരുമായും സഹകരിക്കാനുള്ള സന്നദ്ധതയും മോദി അറിയിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്തതിന് ശേഷം നടന്ന ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ ആദ്യ ടെലിഫോണ്‍ സംഭാഷണത്തിലാണ് കശ്മീര്‍ വിഷയത്തില്‍ മോദി നിലപാട് വ്യക്തമാക്കിയത്.

ജമ്മു കശ്മീര്‍ വിഷയം ആഗോള ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ട്രംപുമായി സംസാരിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ അമേരിക്ക പാകിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല.പാകിസ്താനെ ചൈന പിന്തുണച്ചപ്പോള്‍ മറ്റ് ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോദി- ട്രംപ് ടെലിഫോണ്‍ സംഭാഷണം.ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്താനും സംഭാഷണത്തില്‍ ധാരണയായി.

കഴിഞ്ഞ ആഴ്ച്ചയും കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു.ഇരു നേതാക്കളുടേയും സംഭാഷണത്തിന് ശേഷം വൈറ്റ്ഹൌസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യ- പാക് സംഘര്‍ഷം കുറച്ചു കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മേഖലയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button