Latest NewsIndia

റഷ്യന്‍ നിര്‍മിത മിഗ് 21 വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഈ വര്‍ഷം തന്നെ സൈന്യം നിര്‍ത്തും : അതിനുള്ള കാരണങ്ങള്‍ നിരത്തി വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: രാജ്യത്ത് റഷ്യന്‍ നിര്‍മിത മിഗ് 21 വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഈ വര്‍ഷം തന്നെ സൈന്യം നിര്‍ത്തുമെന്ന് വ്യോമസേനാ മേധാവി.
ഇന്ത്യന്‍ വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നത് 44 വര്‍ഷം പഴക്കമുള്ള മിഗ് 21 വിമാനങ്ങളാണെന്നും രാജ്യത്ത് ഇത്രയും പഴക്കമുള്ള കാറുകള്‍ പോലും ആരും ഉപയോഗിക്കുന്നില്ലെന്നും വ്യോമസേനാ മേധാവി ബി.എസ്.ധനോവ പറഞ്ഞു. പാകിസ്ഥാന്‍ അമേരിക്കന്‍ നിര്‍മിത അത്യാധുനിക എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കുമ്പോഴാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ അഭിവാജ്യ ഘടകമായി ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യോമസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read also :അമ്മയെ പരസ്യമായി അധിക്ഷേപിച്ചു; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്

റഷ്യന്‍ നിര്‍മിത മിഗ് 21 വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഈ വര്‍ഷം തന്നെ സൈന്യം നിറുത്തുമെന്നും ധനോവ വ്യക്തമാക്കി. ഈ സെപ്തംബറില്‍ താന്‍ മിഗ് വിമാനത്തിന്റെ അവസാന പറക്കല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനം നിര്‍മിച്ച റഷ്യ പോലും ഇപ്പോള്‍ മിഗ് 21നെ ഉപയോഗിക്കുന്നില്ല. എന്നാല്‍ തദ്ദേശീയമായി നിര്‍മിച്ച പാര്‍ട്‌സുകള്‍ കൊണ്ടാണ് ഇന്ത്യ ഇത്രയും നാള്‍ മിഗ് 21 ഉപയോഗിച്ച് വന്നത്. വിമാനത്തില്‍ ഉപയോഗിക്കുന്ന പാര്‍ട്‌സുകളില്‍ 90 ശതമാനവും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button