KeralaLatest News

ചാര്‍ജ്ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു : യുവാവിന് പരിക്ക്

അമ്പലപ്പുഴ: ചാര്‍ജ്ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്. തകഴി കുന്നുമ്മയിലെ റെയില്‍വേ ക്വോര്‍ട്ടേഴ്‌സില്‍ ഇടുക്കി കട്ടപ്പന മുതുകാട്ടില്‍ ഷാജിയുടെ മകന്‍ ബിപിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. റെയില്‍വേയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന ബിപിന്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാൻ വെച്ച ശേഷം സമീപത്തിരുന്ന് ജോലി ചെയ്യവേ പെട്ടന്ന് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇടതുകണ്ണിനും മുഖത്തും പൊള്ളലേറ്റ ബിപിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also read: മെഡിക്കല്‍ കോളേജ് സ്ഥലം ഏറ്റെടുൽ പ്രശ്‍നം, വയനാടിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ? സർക്കാർ തീരുമാനം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button