Latest NewsBusiness

ആഗോള വിപണിയില്‍ എണ്ണവില താഴുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആശങ്ക

റിയാദ് : ആഗോള വിപണിയില്‍ എണ്ണ വില താഴുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ എണ്ണവില തുടരുന്നത്.. ഇതിനിടെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി കുറഞ്ഞതായി ഒപെകിന്റെ കണക്കുകള്‍ വ്യക്തമാക്കി. എണ്ണ വിലയിടിഞ്ഞ വിഷയത്തില്‍ വിവിധ ഉത്പാദക രാഷ്ട്രങ്ങള്‍ അനൌദ്യോഗിക ചര്‍ച്ച തുടരുകയാണ്.

Read Also : യുഎസ് ഉത്പാദനം കൂട്ടിയതോടെ എണ്ണ വില വീണ്ടും താഴേക്ക്

694 ലക്ഷം ബാരലാണ് സൌദി അറേബ്യ മെയ് മാസത്തില്‍ കയറ്റി അയച്ചത്. ഇത് ജൂണില്‍ 672 ലക്ഷം ബാരലായി കുറഞ്ഞു. ആഗോള വിപണയില്‍ എണ്ണയുടെ ആവശ്യം വര്‍ദ്ധിക്കുമ്പോഴും വില ഇടിഞ്ഞു നില്‍ക്കുന്നത് ഉത്പാദക രാഷ്ട്രങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്.

Read Also :എണ്ണവിലക്ക് പിന്നാലെ സ്വര്‍ണ്ണവിലയും കുറയുമോ? 10 വര്‍ഷത്തിനകം സ്വര്‍ണ്ണത്തിന് വിലയില്ലാതാകും: സ്വര്‍ണ്ണ നിക്ഷേപകര്‍ ആശങ്കയില്‍

വെസ്റ്റ് ടെക്‌സാസ് ക്രൂഡ് ഓയിലിന് 56 ഡോളറും ബ്രന്റ് ക്രൂഡിന് 59 ഡോളറുമാണ് ഇന്നത്തെ ബാരല്‍ വില. എണ്ണ വില ഉയരാത്ത സാഹചര്യം ഉത്പാദക രാഷ്ട്രങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്നതിനാല്‍ സജീവ ചര്‍ച്ചകള്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button