Latest NewsIndia

പ്രിയങ്കയ്ക്ക് പിന്നാലെ ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ഹു​ലും : ചിദംബരം ഒളിവിലായതോടെ കയ്യൊഴിഞ്ഞു കോൺഗ്രസ് പ്രവർത്തകരും

ന്യൂഡല്‍ഹി: ഐ.എന്‍.എസ് മാക്‌സ് മീഡിയ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ പിന്തുണച്ച്‌ രാഹുല്‍ ഗാന്ധി. സി.ബി.ഐയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും ഉപയോഗിച്ച്‌ സര്‍ക്കാര്‍ വ്യക്തിഹത്യ നടത്തുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. എന്നാൽ ചിദംബരത്തിന്റെ കാര്യത്തിൽ നേതാക്കൾക്കുള്ള ശുഷ്‌കാന്തി പ്രവർത്തകർക്കില്ല. ചിദംബരത്തെ അനുകൂലിച്ചു ആരും തന്നെ രംഗത്തെത്തുന്നില്ലെന്നതാണ് വാസ്തവം.

‘മോദി സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും സി.ബി.ഐയേയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളേയും കൂട്ടുപിടിച്ച്‌ ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണ്. ഈ അധികാര ദുര്‍വിനിയോഗത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു.’ രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തു.കേസില്‍ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി സി.ബി.ഐ മുന്നോട്ടു പോകുകയാണ്. അദ്ദേഹം ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

ചിദംബരത്തിനായി സി.ബി.ഐ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലു തവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button