Latest NewsIndia

മുതിര്‍ന്ന ബിജെപി നേതാവ് അന്തരിച്ചു

ഭോപ്പാല്‍: മുതിര്‍ന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍(89) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് ബാബുലാല്‍ ഗൗര്‍ അന്തരിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാബുലാല്‍.

READ ALSO: ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കരണത്തടിച്ചു : ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സംഭവിച്ചതിങ്ങനെ

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് 2018-ല്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. 1930 ജൂണ്‍ രണ്ടിന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടിലാണ് ബാബുലാല്‍ ജനിച്ചത്. പിന്നീട് മധ്യപ്രദേശിലെത്തി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി.

READ ALSO: ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഗോവിന്ദപുര മണ്ഡലത്തില്‍നിന്ന് 10 തവണ നിയമസഭയിലെത്തി. 1999 മുതല്‍ 2003 വരെ നിയമസഭ പ്രതിപക്ഷ നേതാവായി. 2004 ഓഗസറ്റ് 23 മുതല്‍ 2005 നവംബര്‍ വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു.

READ ALSO: ‘പാകിസ്ഥാന്‍ ആണവായുധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ തകര്‍ക്കും’; മുന്‍ പാക് ക്രിക്കറ്റ് താരത്തിന്റെ പ്രസ്താവന വിവാദമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button