Latest NewsIndia

തനിയ്ക്ക് ഇന്ദ്രാണി മുഖര്‍ജിയെ അറിയില്ല : കേസ് രാഷ്ട്രീയപ്രേരിതം : ചോദ്യം ചെയ്യലിനിടെ ചിദംബരം വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ് കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ. തനിയ്ക്ക് ഇന്ദ്രാണി മുഖര്‍ജിയെ അറിയില്ല, കേസ് രാഷ്ട്രീയപ്രേരിതമാണ് . അതേസമയം കാര്‍ത്തി ചിദംബരവും ഇന്ദ്രാണി മുഖര്‍ജിയുമായുള്ള ടെലഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളില്‍ ചിദംബരം മൗനം പാലിച്ചു

Read Also : വീടിന്‍റെ ഗേറ്റ് പൂട്ടി ചിദംബരം, സിബിഐ മതിൽ ചാടിക്കടന്നു

ചിദംബരത്തിനെ ഇന്ന് രാവിലെ മുതലാണ് സി.ബി.ഐ ചോദ്യം ചെയ്യാനാരംഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ കുറ്റാരോപിതരെ പാര്‍പ്പിക്കുന്ന ലോക്കപ്പിലെ നമ്പര്‍ 3 ലാണ് ചിദംബരം ഇന്നലെ രാത്രി കഴിച്ച് കൂട്ടിയത്. മന്ത്രി എന്ന നിലയില്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രമില്ലെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും കരട് കുറ്റപത്രം ഉണ്ടെന്നുമാണ് സി.ബി.ഐ നിലപാട് . അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഇതു വരെയും ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button