KeralaLatest News

ജനങ്ങളെ ഭീഷണിപ്പെടുത്താനോ സ്ഥാപനങ്ങളെ തകര്‍ക്കാനോ രാജീവ് ശ്രമിച്ചിട്ടില്ല; സോണിയ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച വലിയ വിജയം രാജീവ് ഗാന്ധി ഉപയോഗിച്ചിട്ടില്ലെന്ന് സോണിയ ഗാന്ധി. രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. 1984ല്‍ രാജീവ് ഗാന്ധി വലിയ വിജയമാണ് നേടിയത്. എന്നാൽ അദ്ദേഹം വ്യത്യസ്തമായ അഭിപ്രായങ്ങളെ അടിച്ചൊതുക്കുകയോ ജനാധിപത്യ പാരമ്പര്യത്തെ അപകടപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് സോണിയ ഗാന്ധി പറയുകയുണ്ടായി.

Read also: നെഹ്‌റു കുടുംബത്തിന് വേണ്ടി നരസിംഹ റാവുവിനെ ഒതുക്കിയെന്ന് ചെറുമകന്‍ : ‘സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മാപ്പ് പറയണം’

1989ല്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. അന്ന് ജനവിധിയെ അദ്ദേഹം ഏറ്റുവാങ്ങി. അന്ന് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടു പോലും അധികാരത്തില്‍ വരാന്‍ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ ധാര്‍മികതയും സത്യസന്ധതയും അതിന് അദ്ദേഹത്തെ അനുവദിച്ചില്ലെന്നും സോണി ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button