Latest NewsIndia

ദളിത് വിഭാഗക്കാര്‍ വര്‍ഷങ്ങളായി ആരാധിച്ചുവന്ന ക്ഷേത്രം തകര്‍ത്തു : വന്‍ പ്രതിഷേധം : നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

ന്യൂഡല്‍ഹി: ദളിത് വിഭാഗക്കാര്‍ വര്‍ഷങ്ങളായി ആരാധിച്ചുവന്ന ക്ഷേത്രം തകര്‍ത്തു . ഇതോടെ ഡല്‍ഹിയില്‍ വന്‍ വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭകര്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. സംഭവങ്ങളെ തുടര്‍ന്ന് ക്ഷേത്രം തകര്‍ത്തതിനെതിരെ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കം 90 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also :‘അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയതാണ്’; ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിന് മറുപടിയുമായി സിസ്റ്റര്‍ ലൂസിയുടെ കുറിപ്പ്

അഞ്ച് നൂറ്റാണ്ടിലധികമായി ദളിതര്‍ ആരാധിച്ചുവന്നിരുന്ന ഡല്‍ഹിയിലെ രവിദാസ് മന്ദിര്‍ തകര്‍ത്തതിനെതിരെയായിരുന്നു പ്രതിഷേധം പൊട്ടിപുറപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമാസക്തരായ പ്രക്ഷോഭകര്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read Also :‘മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായും മോദിയും പേടിക്കില്ല’; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കെ സുരേന്ദ്രന്‍

തെക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ വന പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ക്ഷേത്രം ഈ മാസം 10 ന് സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് പൊളിച്ച് നീക്കിയത്. ഉണ്ടായിരുന്ന സ്ഥലത്തോ അനുയോജ്യമായ മറ്റൊരു സ്ഥലത്തോ ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളടക്കം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ദളിത് പ്രതിഷേധത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ദളിത്

ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ദളിതര്‍ക്കു കൈമാറണമെന്നും ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button