KeralaLatest News

ബൈക്കിന്റെ താക്കോലിടാനായി സീറ്റ് കവര്‍ തുറന്ന യുവാവ് ആ കാഴ്ച കണ്ട് ഞെട്ടി : യുവാവ് തലനാരിഴയ്ക്കാണ് അതില്‍ നിന്നും രക്ഷപ്പെട്ടത്

കണ്ണൂര്‍: ബൈക്കിന്റെ താക്കോലിടാനായി സീറ്റ് കവര്‍ തുറന്ന യുവാവ് ആ കാഴ്ച കണ്ട് ഞെട്ടി . ബൈക്കില്‍ താക്കോല്‍ ഇടാന്‍ ശ്രമിക്കുമ്പോഴാണ് സീറ്റ് കവറിനുളളില്‍ നിന്ന് മൂര്‍ഖന്‍ ഫണം വിടര്‍ത്തിയത്. ഉടന്‍ എഴുന്നേറ്റ് മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Read Also : തുഷാറിനെ പോലെയല്ല ഗള്‍ഫിലെ ജയിലുകളില്‍ കിടക്കുന്ന മറ്റുള്ളവര്‍- ഏറ്റവും മഹനീയമായ ദൗത്യമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുള്ളതെന്ന് ഇപി ജയരാജന്‍

പരിയാര്‍ പിലാത്തറ റോഡരികിലാണ് സംഭവം. ബുളളറ്റ് പാര്‍ക്ക് ചെയ്ത വിളയാങ്കോട്ടെ രാജേഷ് നമ്പ്യാറാണ് തലനാരിഴയ്ക്ക് മൂര്‍ഖന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വൈകുന്നേരം തിരിച്ചെത്തി ബൈക്കില്‍ താക്കോല്‍ ഇടാന്‍ നോക്കിയപ്പോഴാണ് സീറ്റ് കവറിനുളളില്‍ നിന്ന് മൂര്‍ഖന്‍ ഫണം വിടര്‍ത്തിയത്. ഉടന്‍ എഴുന്നേറ്റ് മാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വനംവകുപ്പിന്റെ പാമ്പുപിടിത്ത വിദഗ്ധനായ ഏഴിലോട്് അറത്തിപ്പറമ്പിലെ പവിത്രനെ വിളിച്ചുവരുത്തിയാണ് പാമ്പിനെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button