Latest NewsIndia

സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വായ്പ : : കേന്ദ്രത്തിന്റെ പുതിയ നയം ഇങ്ങനെ

ന്യൂഡല്‍ഹി :ഇനി മുതല്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാകും. ഭവന, വാഹന വായ്പകളും മറ്റ് ഉപഭോഗ വസ്തുക്കള്‍ക്കുള്ള വായ്പകളുമാണ് ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാകുന്നത്. എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഉപഭോക്തൃ സൗഹാര്‍ദപരമായ നടപടികളാണ് ബാങ്കിങ് മേഖലകളില്‍ ധനമന്ത്രി പ്രഖ്യാപിച്ചതിലേറെയും.’,

Read Also : ഇന്ത്യക്ക് അത്യാവശ്യമായി പുതിയൊരു ധനമന്ത്രിയെ വേണം; നിർമ്മല സീതാരാമനെതിരെ വിമർശനവുമായി കോൺഗ്രസ്

ബാങ്കിങ്, നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൂടെ (എന്‍ബിഎഫ്‌സി) രാജ്യമെമ്പാടും വായ്പ എളുപ്പത്തില്‍ ലഭിക്കാനുള്ള നിര്‍ദേശങ്ങളാണ് ധനമന്ത്രി പങ്കുവച്ചത്. ഭവന വായ്പയില്‍ ഉള്‍പ്പെടെ പലിശ നിരക്കും ഇനി കുറയും. ഭവന-വാഹന വായ്പകളുടെ ഉള്‍പ്പെടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) വൈകാതെ തന്നെ കുറയുമെന്നും വിപണിയില്‍ കൂടുതല്‍ മൂലധന ലഭ്യത ഉറപ്പാക്കാനാണ് വായ്പാനടപടികള്‍ ലളിതമാക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button