KeralaLatest NewsInternational

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ അന്താരാഷ്ട്ര പുരസ്‌കാരം : അവസാന 20 പേരുടെ നിരയിൽ ഇടം നേടിയ മലയാളിക്ക് വോട്ട് ചെയ്ത് അവാർഡ് ഇന്ത്യയിലെത്തിക്കാം : വോട്ടിങ്ങിനായുള്ള അവസരം നാളെ ഒരു ദിവസം കൂടി മാത്രം

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ(JCI) മികച്ച പത്ത് പ്രതിഭകൾക്ക് നല്കുന്ന 2019 ലെ ടെൻ ഔട്ട് സ്റ്റാൻഡിംഗ് യങ് പേഴ്‌സൺ (TOYP) അന്താരാഷ്ട്ര അവാർഡിലെ അവസാന 20 പേരുടെ പട്ടികയിൽ ഇടം നേടി കോട്ടയം ആർപ്പൂക്കര സ്വദേശിയായ അനീഷ് മോഹൻ. വ്യക്തിഗത ഉന്നമന വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം നാമനിർദേശങ്ങളിൽ നിന്നും അവസാന ഇരുപതിൽ എത്തിയ ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്തിയാണ് അനീഷ് മോഹൻ.  ജെ.സി.ഐ ഇന്ത്യക്കു വേണ്ടി, ജെ.സി.ഐ നാലുകോടിയുടെ നാമനിർദേശപ്രകാരമാണ് അനീഷ് അന്താരാഷ്ട്ര തലത്തിൽ ഇപ്പോൾ പ്രശസ്തി നേടിയിരിക്കുന്നത്. ആദ്യ പത്തിൽ എത്തുന്നവർക്കാണ്  അവാർഡ് ലഭിക്കുക.

2009 ലെ ട്രെയിൻ അപകടത്തിൽ ഇടതുകാലും വലതു കൈയ്യും നഷ്ടപ്പെട്ട അനീഷ് ആർപ്പൂക്കര പഞ്ചായത്തിലെ ജീവനക്കാരനും സാമൂഹ്യ പ്രവർത്തകനും പ്രചോദനാത്മക പ്രഭാഷകനമാണ്. സന്നദ്ധ സംഘടനയായ ഇപ്കായ് യുടെ നാഷണൽ കോർഡിനേറ്ററും പരിശീലകനുമായ അനീഷ് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പരിപാടികളിൽ സ്ഥിര സാന്നിധ്യമാണ്. അനീഷിന് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന വോട്ടുകളുടെ കൂടെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരം  നിർണ്ണയിക്കുക. അതിനാൽ നിങ്ങളുടെ വിലയേറിയ ഓൺലൈൻ വോട്ടുകൾ അനീഷിന് നൽകി അന്താരാഷ്ട്ര അവാർഡ് ഇന്ത്യയിലെത്തിക്കുക.

ഓൺലൈൻ വോട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ പറയുന്നു

https://toyp.jci.cc/ എന്ന വെബ് സൈറ്റിൽ ഫെയ്‌സ്ബുക്കിലൂടെ അനീഷിന് വോട്ട് ചെയ്യാം. വോട്ട് രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഫോണിൽ /കമ്പ്യൂട്ടറിൽ ഫെയ്‌സ്ബുക്ക് ലോഗിൻ ചെയ്യേണ്ടതാണ്. ഓഗസ്റ്റ് 20 മുതൽ 26 വരെയാണ് ഓൺലൈൻ വോട്ടിംഗ്.

Also read : ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button