News

പ്രധാനമന്ത്രി യുഎഇയില്‍ എത്തി; നാലുവര്‍ഷത്തിനിടെ ഇത് മൂന്നാം സന്ദര്‍ശനം, ലക്ഷ്യങ്ങള്‍ ഇവയാണ്

അബുദാബി: രണ്ടുദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. നാല് വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. ഇന്ത്യ- ഗള്‍ഫ് ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനൊപ്പം നിരവധി ഉദ്ദേശലക്ഷ്യങ്ങള്‍ കൂടി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. രാവിലെ പതിനൊന്നരയ്ക്ക് അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ ഉദ്ഘാടനവും മോദി നിര്‍വ്വഹിക്കും. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഒപ്പുവയ്ക്കും.

ALSO READ: കോണ്‍ഗ്രസിലെ മുതിര്‍ന്ന നാല് നേതാക്കള്‍ക്ക് മോദിയെ കുറിച്ച് പറയാനുള്ളത് ഇവയൊക്കെയാണ്

തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ പാലസില്‍ എത്തുന്ന പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പാലസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മോദിക്ക് സമ്മാനിക്കും. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെ രാജകുടുംബത്തിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

ALSO READ: കെവിന്‍ കൊലക്കേസ്; ശിക്ഷാവിധിയില്‍ വാദം ഇന്ന്, പ്രോസിക്യൂഷന്‍ ഉന്നയിക്കുക ഈ കാര്യങ്ങള്‍

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കും. പ്രസിഡന്‍ഷ്യല്‍ പാലസിലെ ഉച്ചവിരുന്നിന് ശേഷം യുഎഇ പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ബഹ്‌റൈനിലേക്ക് യാത്ര തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button