Latest NewsKerala

രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ കേസ്

ചിറ്റാരിക്കാല്‍: രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ കേസ്. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമ്മാക്കലിന്‍റെ സഹോദരന്‍ പി എ വർഗീസ് നൽകിയ പരാതിയിൽ ചിറ്റാരിക്കാല്‍ പോലീസ് ആണ് കേസെടുത്തത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയയിരുന്നു. വര്‍ഗീസിന്‍റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉണ്ണിത്താന്‍ പ്രസംഗിക്കുകയും അതിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അപകീർത്തിപ്പെടുത്തിയെന്നുമാണ് പരാതി.

Also read : മുഖ്യമന്ത്രിയുടെ ചടങ്ങിനിടയിലെ ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമെന്ന് ജില്ലാ കലക്ടര്‍

ജെയിംസ് പന്തമ്മാക്കലിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ മണ്ഡലം പ്രഡിഡന്‍റിന് ചിറ്റാരിക്കാലില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കിയിരുന്നു. സ്വീകരണം നല്‍കി നടത്തിയ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിച്ച ഉണ്ണിത്താൻ എംപി മാതാവിന്‍റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ പ്രസംഗിച്ചുവെന്നു പരാതിയില്‍ പറയുന്നു.

Tags

Post Your Comments


Back to top button
Close
Close