Latest NewsGulf

ഷാർജയിൽ വൻ തീപിടിത്തം

ഷാർജ : വൻ തീപിടിത്തം. ഷാർജയിൽ വ്യവസായ മേഖലയിലെ ചൈനാ ടൗൺ മാളിനടുത്തുള്ള വെയർഹൗസിൽ ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ അണക്കാനുള്ള ശ്രമം വൈകുന്നേരവും തുടർന്നുവെന്നാണ് വിവരം.

SHARJAH-FIRE-ACCIDENT

വെയർഹൗസിലെ സാധനങ്ങളും തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഇവിടെ നിന്നുയരുന്ന കറുത്ത പുക വളരെ അകലേയ്ക്ക് പോലും കാണുവാൻ സാധിച്ചു. തീപിടിത്തത്തെ തുടർന്ന് ഈ ഭാഗങ്ങളിലുള്ള റോഡുകളിലെ ഗതാഗതം സ്തംഭിച്ചു.

Also read : കുവൈറ്റില്‍ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button