KeralaLatest News

തെരഞ്ഞെടുപ്പില്‍ ഞങ്ങളെ തോല്‍പ്പിച്ചു .. എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത് ? ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നവരാണ് പാര്‍ട്ടി : എന്നിട്ടും ഞങ്ങളെ തിരിഞ്ഞ് കുത്തിയെന്ന് മന്ത്രി.ഇ.പി.ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഞങ്ങളെ തോല്‍പ്പിച്ചു. : എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത് ? ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നവരാണ് പാര്‍ട്ടി . എന്നിട്ടും ഞങ്ങളെ തിരിഞ്ഞ് കുത്തിയെന്ന് ഇ.പി.ജയരാജന്‍ . തന്റെ ബന്ധുക്കള്‍ പലരും ശബരിമലയിലും ഗുരുവായൂരിലും പോകുന്നവരാണെന്നും താന്‍ ഒരിക്കലും ഒരാളുടെയും വിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നു മന്ത്രി ഇ.പി.ജയരാജന്‍.

Read Also : തീവ്രവാദ ബന്ധം സംശയിച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിയെ വിട്ടയച്ചു

അച്ഛന്‍ എല്ലാമാസവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിലാണു ജനിച്ചു വളര്‍ന്നത്. ശബരിമലയുടെ പേരില്‍ എത്രമാത്രം കുറ്റം കേള്‍ക്കേണ്ടി വന്നു. എന്തു തെറ്റാണു തങ്ങള്‍ ചെയ്തത്. സുപ്രീം കോടതി വിധി ലംഘിക്കാന്‍ ആര്‍ക്കും കഴിയില്ല. ഞങ്ങള്‍ ആ വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. തങ്ങള്‍ക്ക് അതേ ചെയ്യാന്‍ സാധിക്കൂ. പക്ഷേ ചിലര്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അത് ജനങ്ങളിലും തെറ്റിദ്ധാരണ പരത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button