Latest NewsIndia

പട്ടത്തിന്റെ കയറ് കുരുങ്ങി നാലരവയസുകാരിക്ക് ദാരുണാന്ത്യം

ഡല്‍ഹി: പട്ടത്തിന്റെ ചില്ല് പൊടി പതിച്ച കയറ് കുരുങ്ങി നാലരവയസുകാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിക്കാണ് അപകടം സംഭവിച്ചത്. ഡല്‍ഹിയിലെ കജൗരി ഖാസ് പ്രദേശത്താണ് സംഭവം. സോണിയ വിഹാറില്‍ താമസിക്കുന്ന ഇഷിക എന്ന പെണ്‍കുട്ടിക്കാണ് ദാരുണാന്ത്യം നടന്നത്.

ALSO READ: ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓഫറുകളുടെ പെരുമഴ : വന്‍കിട ബ്രാന്‍ഡുകളുടെ ടിവികള്‍ പകുതി വിലയ്ക്ക് വിറ്റഴിയ്ക്കുന്നു..

ജമുന ബസാറിലെ ഹനുമാന്‍ മന്ദിറിലേക്ക് അച്ചനും അമ്മയ്ക്കും ഒപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇഷിക. ബൈക്കിന്റെ മുന്‍ വശത്താണ് ഇഷിക ഇരുന്നിരുന്നത്. പട്ടത്തിന്റെ കയറ് കുരുങ്ങി കഴുത്തിന് സാരമായി മുറിവേറ്റ ഇഷികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാനമായ തരത്തില്‍ നേരത്തെയും ആളുകള്‍ രാജ്യത്ത് കൊല്ലപ്പെട്ടിരുന്നു.

READ ALSO: സ്‌കൂള്‍ ഗതാഗതത്തിന് പുതിയ നിയമങ്ങളുമായി ഷാര്‍ജ

shortlink

Related Articles

Post Your Comments

Related Articles


Back to top button