Latest NewsInternationalTechnology

ജോലിയില്‍ കൂടുതല്‍ ശ്രദ്ധ : ജീവനക്കാർക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി ഗൂഗിൾ

ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാർക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി ഗൂഗിൾ. തൊഴിലിടത്തില്‍ ജോലിക്കാരുടെ പ്രകടനം മോശമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അനാവശ്യമായിട്ടുള്ള ചര്‍ച്ചകളും പരിപാടികളും ഒഴിവാക്കി ജോലിയില്‍ ശ്രദ്ധിക്കണമെന്നാണ് നിർദേശം. രാഷ്ട്രീയ തര്‍ക്കങ്ങള്‍, വാര്‍ത്തകളെ സംബന്ധിച്ച ചര്‍ച്ചകള്‍ എന്നിവ ഒഴിവാക്കാനും ജോലി സംബന്ധിച്ച കാര്യങ്ങളില്‍ മുഴുകാനുമാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദേശം 100000ത്തോളം വരുന്ന ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Also read : ഡൽഹിയിൽ വാഹനവുമായി പ്രവേശിക്കണമെങ്കിൽ ഇനി മുതൽ ഈ സംവിധാനം നിർബന്ധം

shortlink

Related Articles

Post Your Comments

Related Articles


Back to top button