KeralaLatest News

പാലാ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥിയാകുമോ എന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ജോസ്.കെ.മാണി

 

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ഇനി എല്ലാവരും ഉറ്റു നോക്കുന്നത് പാലയിലേയ്ക്കാണ്. കേരള കോണ്‍ഗ്രസില്‍ നിന്ന് ആരായിരിയ്ക്കും സ്ഥാനാര്‍ത്ഥി എന്നതിനെ കുറിച്ച് ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. നിഷ ജോസ് കെ.മാണിയുടെ പേര് പറഞ്ഞ് കേള്‍ക്കുണ്ടെങ്കിലും ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയാകാനാണ് സാദ്ധ്യത. പാലാ നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം മണ്ഡലം കമ്മറ്റികളും ആവശ്യമാണ് ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.. നിലവില്‍ രാജ്യസഭാ എം.പിയായ ജോസ് കെ. മാണി തത്സ്ഥാനം രാജിവെക്കുമെന്നാണ് സൂചനകള്‍. ഇതിനായുള്ള ചാര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പാലാസീറ്റ് ജോസ് കെ.മാണി വിഭാഗത്തിന് തന്നെയെന്ന് ജോസഫ് എം.പുതുശേരിയും ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ത്ഥിയുടെ കാര്യം ജോസ് കെ.മാണി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button