Latest NewsIndia

ബിജെപിക്ക് നഷ്ടമായത് കരുത്തനായ നേതാവിനെ; 9 മാസത്തിനിടെ 4 നേതാക്കൾ വിട പറഞ്ഞു

ന്യൂഡൽഹി: അരുൺ ജെയ്റ്റ്‌ലിയുടെ വിയോഗത്തിലൂടെ ബിജെപിക്ക് നഷ്ടമായത് കരുത്തനായ നേതാവിനെയാണ്. ഇതോടുകൂടി 9 മാസത്തിനിടെ 4 ശക്തരായ നേതാക്കൾ വിട പറഞ്ഞു. എച്ച്.എൻ. അനന്ത് കുമാർ, മനോഹർ പരീക്കർ, സുഷമ സ്വരാജ്, ഒടുവിൽ അരുൺ ജയ്റ്റ്ലിയും.

ALSO READ: സിദ്ധരാമയ്യക്കെതിരേ കേസെടുക്കാൻ നിർദേശം

ആദ്യ നരേന്ദ്ര മോദി സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തവരായിരുന്നു 4 പേരും. മന്ത്രിപദത്തിലിരിക്കെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയ ഇവരുടെ വിയോഗവും പെട്ടെന്നായിരുന്നു.

അനന്ത്കുമാർ 2018 നവംബറിൽ മന്ത്രിപദത്തിലിരിക്കെ മരിച്ചപ്പോൾ, സുഷമയും ജയ്റ്റ്ലിയും സാധ്യതകളുണ്ടായിട്ടും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്ന് ഇക്കുറി സ്വയം പിന്മാറുകയായിരുന്നു. ഡൽഹി രാഷ്ട്രീയത്തിലും പിന്നീടു ദേശീയ രാഷ്ട്രീയത്തിലും ഏറെക്കാലം ഒന്നിച്ചുപ്രവർത്തിച്ച സുഷമ മരിച്ച് 18–ാം ദിവസം കഴിഞ്ഞാണ് ജയ്റ്റ്ലിയുടെ വിയോഗം.

ALSO READ: ഇന്ത്യയിൽ ഒരു മാറ്റം അനുഭവപ്പെടുന്നില്ലേ? ആത്മവിശ്വാസം വർധിച്ചില്ലേയെന്നും പ്രധാനമന്തി

വാജ്‌പേയി മന്ത്രിസഭയിൽ വാർത്താവിതരണ വകുപ്പ് അടക്കം ജയ്റ്റ്ലി കൈകാര്യം ചെയ്തിരുന്നു. പിന്നീട് സുഷമ ആ വകുപ്പ് ഏറ്റെടുത്തു. പ്രതിരോധ മന്ത്രിയായിരിക്കെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിത്തുടങ്ങിയിരുന്നെങ്കിലും പാർട്ടിക്കു വേണ്ടി ഗോവൻ രാഷ്ട്രീയത്തിലേക്കു മടങ്ങിയ പരീക്കർ അവിടെ മുഖ്യമന്ത്രിയായിരിക്കെ ഇക്കഴിഞ്ഞ മാർച്ചിലാണു മരണത്തിനു കീഴടങ്ങിയത്. സുഷമയുടെയും ജയ്റ്റ്ലിയുടെയും വേർപാട് മറ്റൊരു ഓഗസ്റ്റിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button