KeralaLatest News

സംസ്ഥാനത്ത് 66 % സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യത : ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി : ദുരന്ത സാധ്യതകളുള്ളത് ഈ സ്ഥലങ്ങളില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് 66% സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യത.. ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാനത്തെ ആകെ വിസ്തൃതിയുടെ ഏകദേശം 66 ശതമാനം പ്രദേശങ്ങളും പ്രകൃതി ദുരന്തസാധ്യതയുള്ള ഇടങ്ങളെന്ന് സംസ്ഥാന റവന്യൂവകുപ്പ്- ദുരന്തനിവാരണ വിഭാഗത്തിന്റെ വിലയിരുത്തല്‍. നഷ്ടപരിഹാരവും മറ്റും നല്‍കുന്നതിനായി 1038 വില്ലേജുകളെ പ്രകൃതിദുരന്ത ബാധിതമായി പ്രഖ്യാപിച്ച് സംസ്ഥാന ദുരുന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഈ നിഗമനം. പ്രകൃതിദുരന്ത സാധ്യതയുള്ള വില്ലേജുകളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ 4 ശതമാനം വര്‍ധനവുണ്ടെന്നും ഈ കണക്കുകളില്‍ നിന്നു വ്യക്തമാകും

Read Also : കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ മുന്നറിയിപ്പ് നല്‍കാനെത്തിയ യുവാവിന്റെ മൃതദേഹവും ഒടുവില്‍ കണ്ടെടുത്തു : ഇനി കണ്ടെത്താനുള്ളത് 11 മൃതദേഹങ്ങളെന്ന് സൂചന

2018 ലെ പ്രളയ കാലത്ത് സംസ്ഥാനത്തെ 981 വില്ലേജുകളെയാണ് ദുരന്തബാധിതമായി പ്രഖ്യാപിച്ചിരുന്നത്. ഈ വര്‍ഷം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ട വില്ലേജുകളുടെ എണ്ണം 1038 ആയി ഉയര്‍ന്നു. പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയായ 38863 ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 22000 ചതുരശ്ര കിലോമീറ്ററും ദുരന്തസാധ്യതയുള്ള ഇടങ്ങളായി മാറും.

Read Also : പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം; കാരണം ഇതാണ്

തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലെ വില്ലേജുകളാണ് ദുരന്തസാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അധികമഴ, പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവ മൂലം സ്വത്തിനെയും സാധാരണ ജീവിതത്തെയും ബാധിക്കുകയും നാശനഷ്ടങ്ങള്‍ നേരിടുകയും ചെയ്ത വില്ലേജുകളാണ് ഇവയെന്ന് ഉത്തരവില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button