Latest NewsOmanGulf

തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഈ ഗൾഫ് രാജ്യം

മസ്‌ക്കറ്റ് : തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഒമാൻ. തൊഴില്‍ വീസയിലും ഇ–വീസാ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും, ഓണ്‍ലൈന്‍ വീസാ സൗകര്യം ഏറെ ഗുണം ചെയ്യുമെന്നും റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

OMAN JOB VISA VIA ONLINE

evisa.rop.gov.om ഇതിനായി തൊഴിലുടമയ്ക്ക് എന്ന വെബ്‌സൈറ്റില്‍ യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ റജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് വിസയ്ക്ക് അപേക്ഷ നല്‍കാൻ സാധിക്കുന്നതാണ്. ഇതോടെ ഓഫീസുകള്‍ കയറി ഇറങ്ങിയുള്ള സമയ നഷ്ടം ഒഴിവാക്കാനും സാധിക്കുന്നു. അവധി ദിനത്തിലും വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വീസ ലഭ്യമാക്കാം. പോലീസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഇ-വിസ സംവിധാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Also read : സൗദി നഗരത്തെ ലക്ഷ്യമിട്ടെത്തിയ 6 മിസൈലുകള്‍ തകര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button