KeralaLatest News

തരൂര്‍ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍

കോട്ടയം: ശശി തരൂര്‍ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയ കോണ്‍ഗ്രസ് ശശി തരൂരിനെ പുറത്താക്കാന്‍ ധൈര്യം കാട്ടണമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. തരൂരിനെ പോലെ അബ്ദുള്ളക്കുട്ടിയും മോദി ചെയ്ത നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം ഭക്തരോടൊപ്പമെങ്കില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കണ്ണില്‍പൊടിയിടാനുള്ള തട്ടിപ്പാണ് സിപിഎമ്മിന്റെ നയംമാറ്റത്തിനു പിന്നില്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയമാണ് തെറ്റുതിരുത്തല്‍ എന്നപേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം നീക്കത്തിനു കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button