Latest NewsTechnology

ഇന്‍സ്റ്റഗ്രാമിലെ സുരക്ഷ പിഴവ് കണ്ടെത്തിയ യുവാവിന് ലക്ഷക്കണക്കിന് രൂപ പ്രതിഫലം

ചെന്നൈ: ഇന്‍സ്റ്റഗ്രാമിലെ സുരക്ഷ പിഴവ് കണ്ടെത്തിയ യുവാവിന് 10,000 ഡോളർ (ഏകദേശം 7.18 ലക്ഷം രൂപ) പ്രതിഫലം. ചെന്നൈ സ്വദേശിയും ടെക്കിയുമായ ലക്ഷ്മൺ മുത്തിയക്കാണ് പ്രതിഫലം ലഭിച്ചത്. സോഷ്യൽ നെറ്റ്‌വർക്കിന്‍റെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് 10,000 ഡോളർ നേടിയത്. ഇൻസ്റ്റഗ്രാമിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി ലക്ഷ്മൺ മുത്തിയ ബ്ലോഗ് വഴിയാണ് അറിയിച്ചത്.

Read also: ഇന്‍സ്റ്റാഗ്രാമിനും വാട്ട്സ്ആപ്പിനും ‘പുതിയ പേരുകള്‍’ : ഫെയ്‌സ്ബുക്ക് വക്താവ് വെളിപ്പെടുത്തുന്നു

ഇൻസ്റ്റാഗ്രാം പാസ്‌വേഡുമായി ബന്ധപ്പെട്ടുള്ള വീഴ്ചയാണ് ലക്ഷ്മൺ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കുമായിരുന്നു. ബിഗ് ബൗണ്ടി പ്രോഗ്രാമിന്‍റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ തകരാർ കണ്ടെത്തുന്നവർക്ക് വൻ സമ്മാനമാണ് നൽകുന്നത്. ഫേസ്ബുക്ക് സുരക്ഷാ ഗവേഷകർ മുത്തിയ റിപ്പോർട്ട് ചെയ്ത പ്രശ്നം പരിഹരിച്ചെന്നാണ് സൂചന.

Tags

Post Your Comments


Back to top button
Close
Close