Latest NewsIndia

ബക്രീദിന് പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കിയില്ല : യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി

ലക്നൗ: ബക്രീദിന് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കാത്തതിന് യുവാവ് ഭാര്യയെ മൊഴിചൊല്ലി. പുതിയ കുര്‍ത്തയും പൈജാമയും വാങ്ങി നല്‍കാത്തതിനാണ് ജയിലിലുള്ള ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം. മുര്‍ഷിദ എന്ന യുവതിയെയാണ് കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന ഭര്‍ത്താവ് മൊഴി ചൊല്ലിയത്.

Read Also :  അഭയ കേസ് പ്രധാന സാക്ഷി കൂറ് മാറി : അന്ന് ഫാദര്‍ കോട്ടൂരാന് എതിരെയുള്ള മൊഴി ഇപ്പോള്‍ ഫാദര്‍ കോട്ടൂരിന് അനുകൂലം : ഏറ്റവും നിര്‍ണായകമായ തെളിവ് കണ്ടെന്ന് പറഞ്ഞ സിസ്റ്റര്‍ അനുപമയും അത് കണ്ടിട്ടില്ലെന്ന് മൊഴി നല്‍കി

ബക്രീദിന് പുതിയ വസ്ത്രങ്ങള്‍ വാങ്ങിത്തരണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെന്നും, തനിക്ക് അതിന് സാധിച്ചില്ലെന്നും യുവതി പറയുന്നു. അതിന് ശേഷം ജയിലില്‍ പോയി കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും, തന്നെ മുത്തലാഖ് ചൊല്ലിയെന്നും മുര്‍ഷിദ പരാതിയില്‍ പറയുന്നു.

Read Also : ഒറ്റയടിക്ക് വീഴുമെങ്കിലും പ്രതിവര്‍ഷം ഏഴുലക്ഷം പേരെ കൊന്നൊടുക്കുന്ന ഒരാളെ പരിചയപ്പെടാം

ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി തനിക്ക് നീതി വാങ്ങിത്തരണമെന്നാണ് മുര്‍ഷിദയുടെ ആവശ്യം. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 2014 മുതല്‍ ഒരു കൊലപാതക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ് മുര്‍ഷിദയുടെ ഭര്‍ത്താവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button